19-ാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവം ആരംഭിക്കുകയും വലിയ നഗരങ്ങളിലേക്ക് ഗ്രാമങ്ങളിൽ നിന്നും ആളുകൾ ഒഴുകുകയും ചെയ്‌തു.
വികസനത്തിലും സാമൂഹിക മാറ്റത്തിലുമുള്ള ഈ വലിയ കുതിച്ചുചാട്ടം അജ്ഞാത നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ കാരണമായി.
ഓരോ ദിവസവും കൂടുതൽ ആളുകൾ അവരുടെ ചെറിയ ഗ്രാമങ്ങളിൽ നിന്ന് പുറത്തുകടക്കുകയും കൂടുതൽ അപരിചിതരുമായി കണ്ടുമുട്ടുകയും ചെയ്‌തു. ഈ സാഹചര്യങ്ങൾ സംശയത്തിന്റെയും അനിശ്ചിതത്വത്തിൻ്റെയും വർദ്ധനവിനു കാരണമായി അതുപോലെ കുറ്റകൃത്യങ്ങളുടെയും.
‘ടെലിഫോണിൽ തൊടരുത്’ എന്ന നോവലിൽ ശ്രീ കോട്ടയം പുഷ്‌പനാഥ് ആവിഷ്‌കരിച്ചിരിക്കുന്നതും ഇതുപോലെ അപരിചിതമായ നഗരത്തിൽ നടക്കുന്ന കുറ്റ കൃത്യങ്ങളാണ്.
ഒരുപക്ഷെ നാം അപരിചതമായി കണ്ടുമുട്ടുന്ന പലരും ഒരു പക്ഷെ വലിയ രഹസ്യങ്ങൾ സൂക്ഷിക്കുന്നവരായി വായനക്കാർക്ക് തോന്നിപോകാം.