ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന ഭീകരനും ഭീമാകാരനുമായ ജീവി. ആധുനിക യുഗത്തിൽ ഈ ജീവിയില്ല. പക്ഷെ അവയുടെ പ്രതിമകളുണ്ട്.
133.23 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് കാലഘട്ടത്തിലാണ് അവ ഭൂമിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്ന് കരുതുന്നത്. ദിനോസറുകളുടെ പരിണാമം ട്രയാസ്സിക് കാലത്ത് സസ്യങ്ങളിലും ഭൂഖണ്‌ഡങ്ങളിലും സംഭവിച്ച മാറ്റങ്ങളിൽ നിന്നുമാണ് തുടങ്ങുന്നത്. എന്നിരുന്നാലും ദിനോസറുകളുടെ പരിണാമത്തിൻ്റെ കൃത്യമായ ഉത്ഭവവും സമയവും സജീവ ഗവേഷണ വിഷയമാണ്.
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആദ്യത്ത ദിനോസർ ഫോസിലുകൾ കണ്ടെത്തിയത് മുതൽ അവയുടെ അസ്ഥികൂടങ്ങൾ ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ പ്രധാന ആകർഷണങ്ങളാണ്, കൂടാതെ ദിനോസറുകൾ ലോക സംസ്കാരത്തിന്റെ നിലനിൽക്കുന്ന ഭാഗമായി മാറുകയും ചെയ്‌തു.
ശ്രീ കോട്ടയം പുഷ്‌പനാഥ് 1978 ൽ ചരിത്രത്തെ കൂട്ടുപിടിച്ചു എഴുതിയ നോവലാണ് ദിനോസറസ്.