പഴകിത്തുടങ്ങിയ ഒരു ബോർഡിൽ എഴുതിവച്ചിരിക്കുന്ന അവ്യക്തമായ വാക്കുകൾ പുഷ്‌പരാജ് വായിച്ചു നോക്കി.
മദ്ധ്യഭാഗത്തായി രണ്ടു ശവകുടീരങ്ങൾ ഉണ്ടായിരുന്നു. വലിയ കല്ലുകൊണ്ട് പണിതുയർത്തിയിരുന്ന ആ ശവക്കല്ലറകളുടെ കല്ലുകൾ ഇളകിവീണിരുന്നു.
1481 മുതൽ 1980 വരെ ദില്ലി സുൽത്താനേറ്റ് ഭരിച്ചിരുന്ന അഫ്ഗാൻ പഷ്‌തൂൺ രാജവംശമായിരിന്നു ലോധി രാജവംശം.
പഞ്ചാബിലെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാളായി അംഗീകരിക്കപ്പെട്ട ‘ബഹുൽ ലോധി’ അലാവുദ്ദീനെ പരാജയപ്പെടുത്തിയപ്പോൾ അവസാനത്തെ ഭരണ രാജവംശമായ ലോധി രാജവംശം സ്ഥാപിക്കപ്പെട്ടു.